എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍; സംസ്ഥാന നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതിനിടെ എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന നേതൃത്വത്തെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും ടി.പി. പീതാംബരനും ഫെബ്രുവരി ഒന്നിന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.
മാണി സി. കാപ്പന്‍ മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടതിന് പിന്നാലെയാണ് നേതൃയോഗം വിളിപ്പിച്ചത്. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരദ് പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍ പറഞ്ഞു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
ഇന്ന് രാവിലെ മുംബൈയില്‍ വച്ചായിരുന്നു ശരദ്പവാറും മാണി സി. കാപ്പനും കൂടിക്കാഴ്ച നടത്തിയത്. ഇടത് മുന്നണി വിട്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് ശരദ് പവാര്‍ നേതൃത്വത്തെ എത്തിക്കുകയെന്നാണ് വിവരം.
Story Highlights – NCP state leadership to delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here