ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി: എം.കെ. മുനീര്‍

നാലര വര്‍ഷത്തോളമായി മിണ്ടാതിരുന്ന സോളാര്‍ കേസ് ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. സിബിഐയോടുള്ള സര്‍ക്കാരിന്റെ ഇഷ്ടക്കേട് മാറിയോയെന്ന് മുനീര്‍ ചോദിച്ചു. ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ഇതുവരെ രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ച സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നതെന്നും എം.കെ. മുനീര്‍ കണ്ണൂരില്‍ പറഞ്ഞു.
കെട്ടിച്ചമച്ച കഥയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കഥ പൊട്ടിപ്പൊളിയും. ഇതുവരെ പ്രതിപക്ഷ നേതാവിനു നേരെയായിരുന്നു പ്രചാരണം. യുഡിഎഫ് പ്രചാരണം ഉമ്മന്‍ചാണ്ടി നയിക്കുമെന്നായപ്പോള്‍ അദ്ദേഹത്തിനെതിരെ നീക്കങ്ങള്‍ തുടങ്ങിയെന്നും എം.കെ. മുനീര്‍ പറഞ്ഞു.
Story Highlights – Pinarayi Vijayan becomes CM signing tissue paper: mk muneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here