Advertisement

പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍; റാലിക്ക് എതിരെ പൊലീസ് സുപ്രിം കോടതിയിലേക്ക്

January 26, 2021
Google News 2 minutes Read
tractor rally

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍. എട്ട് മണിക്ക് ബാരിക്കേഡ് തുറന്ന് നല്‍കിയില്ല. അനുവദിച്ച സഞ്ചാര പാതകള്‍ അടച്ചുവച്ചു. ഐടിഒയിലെത്തി മടങ്ങാനായിരുന്നു പദ്ധതി. ഒരു വിഭാഗം അത് ലംഘിച്ചു.

കര്‍ഷക റാലി രാം ലീല മൈതാനത്തേക്ക് നീങ്ങുകയാണ്. നഗരം സമരഭൂമിയാക്കാനാണ് കര്‍ഷകരുടെ നീക്കം.

അതേസമയം കര്‍ഷക റാലിക്ക് എതിരെ ഡല്‍ഹി പൊലീസ് സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം കര്‍ഷകര്‍ക്ക് എതിരെ കേസെടുക്കും. കര്‍ഷകര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം.

Read Also : സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞു; സംഘര്‍ഷം; കണ്ണീര്‍വാതകം പ്രയോഗിച്ചു

കര്‍ഷകരും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഐടിഒയില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ കയറിയാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Story Highlights –  agricultural bill 2020, farmers protest, tractor rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here