Advertisement

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു; കൂടുതല്‍ ജാഗ്രത ആവശ്യം: ആരോഗ്യ മന്ത്രി

January 26, 2021
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭയക്കേണ്ട സമയമാണെന്നും കൂടുതല്‍ ജാഗ്രത ആവശ്യമെന്നും ആരോഗ്യ മന്ത്രി. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും തുറന്നെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ വരുമ്പോള്‍ ഏറ്റവും ഗുണം കിട്ടുക കേരളത്തിനാണെന്നും കെ കെ ശൈലജ.

Read Also : കൊവിഡ് വ്യാപനം: മൂവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം

അതേസമയം സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Story Highlights – covid 19, coronavirus, k k shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here