ഓഫ് സ്പിന്നർക്കെതിരെ പുജാര ഉയർത്തി അടിച്ചാൽ മീശ പാതി വടിക്കും: അശ്വിൻ

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയ്ക്ക് രസകരമായ ചലഞ്ചുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പരമ്പരയിൽ ഏതെങ്കിലും ഓഫ് സ്പിന്നർക്കെതിരെ പൂജാര ഉയർത്തി ഷോട്ട് അടിച്ചാൽ തൻ്റെ മീശ പാതി വടിച്ച് ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്നാണ് അശ്വിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറുമായി തൻ്റെ യൂട്യൂബ് ചാനലിൽ നടത്തിയ ടോക്ക് ഷോയിലാണ് അശ്വിൻ്റെ പ്രഖ്യാപനം.
Read Also : ഋഷഭ് പന്തിന് ബാറ്റിംഗിൽ സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം കോലിയുടേത്: ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ
ഓഫ് സ്പിന്നർക്കെതിരെ പൂജാര ഉയർത്തി അടിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന അശ്വിൻ്റെ ചോദ്യത്തോടെയാണ് ചലഞ്ചിൻ്റെ തുടക്കം. അതിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഒരു തവണയെങ്കിലും ഉയർത്തി അടിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, അദ്ദേഹം അതിനു തയ്യാറല്ല എന്ന് റാത്തോർ മറുപടി നൽകി. തുടർന്നായിരുന്നു അശ്വിൻ്റെ ചലഞ്ച്. “വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ മൊയീൻ അലിക്കെതിരെയോ, മറ്റേതെങ്കിലും സ്പിന്നർക്കെതിരെയോ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഉയർത്തി അടിച്ചാൽ ഞാൻ എൻ്റെ മീശ പാതി വടിച്ച് ബാറ്റ് ചെയ്യാൻ ഇറങ്ങും.”- അശ്വിൻ പറഞ്ഞു.
അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോലിയുടേതാണെന്ന് ഷോയിൽ വിക്രം റാത്തോർ വെളിപ്പെടുത്തിയിരുന്നു.
Story Highlights – Ravichandran Ashwin To Shave Half His Moustache If Cheteshwar Pujara Completes This Challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here