പി. വി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പരാതി

പി. വി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. ഒരു മാസമായി എംഎൽഎയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.

നിലമ്പൂർ പൊലീസ് നേരിട്ട് സ്വീകരിക്കാത്തതിനാൽ പരാതി ഇമെയിലായാണ് നൽകിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എ ഓഫിസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights – P V Anwer MLA, Youth Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top