നിയമസഭ തെരഞ്ഞെടുപ്പ്; ശബരിമല വിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി. പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്കു വേണ്ടി രംഗത്ത് വരണം.
പള്ളിത്തര്‍ക്കത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ബിജെപി മാത്രമാണ് പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ത്ഥമായി കഠിനാധ്വാനം നടത്തിയത്. ഇതിലൂടെ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കുവാന്‍ സാധിച്ചെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്ന ഭക്തജന വിരുദ്ധമായ എല്ലാ നിലപാടുകളും ഈ നാട്ടിലെ വോട്ടര്‍മാര്‍ മറന്നിട്ടില്ല. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭക്തരോട് ചെയ്ത ദ്രോഹം ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Assembly elections; BJP to discuss Sabarimala issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here