ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് കവർച്ച; കൊള്ളസംഘത്തിലെ നാല് പേർ പിടിയിൽ; ഒരാൾ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് കവർച്ച. മയിലാടുതുറൈ ജില്ലയിലെ സിർക്കഴിയിലാണ് സംഭവം. റെയിൽവേ സ്റ്റേഷൻ റോഡിലെ ജ്വല്ലറി ഉടമ ധൻരാജിന്റെ ഭാര്യ ആശയും മകൻ അഖിലുമാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. രാജസ്ഥാൻ‌ സ്വദേശികളായ കൊള്ളസംഘം ആയുധങ്ങളുമായി ധൻരാജിന്റെ വീട്ടിലേയ്ക്ക് ഇരച്ചു കയറുകയായിരുന്നു. ആക്രമണത്തിനിടെ ധൻരാജിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു. ധൻരാജിനും മരുമകൾക്കും സാരമായി പരുക്കേറ്റു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനേഴ് കിലോ സ്വർണവുമായി സംഘം കടന്നു കളയുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പൊലീസ് സമീപ​ ​ഗ്രാമമായ ഇരിക്കൂറിൽ നിന്ന് സംഘത്തെ പിടികൂടി. ഒളിപ്പിച്ചിരിക്കുന്ന സ്വർണം കണ്ടെത്തുന്നതിനിടെ കൊള്ളസംഘം പൊലീസിനെ ആക്രമിച്ചു. പൊലീസ് നടത്തിയ വെടിവയ്പിൽ കൊള്ളസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ഒരാൾ രക്ഷപ്പെടുകയും ചെയ്തു.

Story Highlights – Dacoits kill two people steal 17 kg gold from jewellery shop owner in TN

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top