കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് കെ സുരേന്ദ്രൻ; മറുപടിയുമായി വിഎസ് സുനിൽകുമാർ

Surendran govt covid Sunilkumar

കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റ ആരോപണത്തിന് മറുപടിയുമായി മന്ത്രി വിഎസ് സുനിൽകുമാർ. കൊവിഡിൽ സർക്കാറിന് വീഴ്ച പറ്റിയിട്ടില്ല. കൊവിഡ് വ്യാപനം കുറയ്ക്കാനായി കെ സുരേന്ദ്രൻ അടക്കം സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ രൂക്ഷ വിമർശനം. രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിനോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും സർക്കാരും കൈക്കൊള്ളുന്നില്ല. കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

സുരേന്ദ്രന്റെ ആരോപണത്തെ തള്ളി മന്ത്രി വിഎസ് സുനിൽകുമാർ രംഗത്തെത്തി. കൊവിസ് നിയന്ത്രണത്തിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. പലരും സർക്കാർ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്നും കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ നിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം കൊവിഡ് നിയന്ത്രണത്തിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് ഇതിനോടകം പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Story Highlights – K Surendran says govt has failed to control covid; VS Sunilkumar replied

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top