എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഷിഗല്ലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.
ഈ മാസം ആദ്യം ജില്ലയിൽ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
Read Also : ഷിഗല്ല : ലക്ഷണങ്ങൾ, ചികിത്സ, പരിശോധന; അറിയേണ്ടതെല്ലാം [24 Explainer]
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർ പരിശോധന റീജ്യണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശേരിയിലും നടത്തിയതിയിരുന്നു. തുടർന്ന് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ നില തൃപ്തികരമായി തുടരുന്നു.
Story Highlights – one more confirmed shigella in ernakulam
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.