സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍

Sourav Ganguli hospitalized

ബിസിസിഐ അധ്യക്ഷൻ സൗരവ് ​ഗാം​ഗുലി വീണ്ടും ആശുപത്രിയിൽ. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപ്പോളോയിലെ സിസിയു 142 യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.

​ഗാം​ഗുലിയുടെ ഇസിജി റിപ്പോർട്ടിൽ നേരിയ വ്യതിയാനമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ജനുവരി 2ന് നെഞ്ചുവേദനയെ തുടർന്ന് ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെ വീണ്ടും ദേഹാസ്വസാസ്ഥ്യത്തെ തുടർന്നാണ് ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Story Highlights – Sourav Ganguli hospitalized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top