തിരുവനന്തപുരം കല്ലമ്പലത്ത് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. അപകടം നടന്ന ഉടനെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രണ്ട് പേര്‍ അപകടം നടന്ന ഉടനെയും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

Story Highlights – Thiruvananthapuram Kallambalam accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top