കർഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി

കർഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം എന്നീ സംഘടനകളാണ് സമരം അവസാനിപ്പിച്ചത്.
58 ദിവസത്തെ സമരം അവസാനിപ്പിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം അറിയിച്ചു. യു.പി-ഡൽഹി അതിർത്തിയായ ചില്ലയിലെ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. ഇന്നലത്തെ സംഭവങ്ങളിൽ അതീവ വേദനയുണ്ടെന്ന് താക്കൂർ ഭാനു പ്രതാപ് സിംഗ് അറിയിച്ചു.
കിസാൻ മസ്ദൂർ സംഘർഷ് സമിതിയും പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്തുമായുള്ള അഭിപ്രായവ്യതാസത്തെ തുടർന്നാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതി സമരത്തിൽ നിന്ന് പിന്മാറിയത്.
Story Highlights – farmers protest
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.