കൊച്ചി പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതികള്‍ പിടിയില്‍

കൊച്ചി പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വര്‍ണ മോഷണക്കേസിലെ പ്രതി ജോബിയാണ് കൊല്ലപ്പെട്ടത്. സ്വര്‍ണ മോഷണ കേസിലെ കൂട്ടുപ്രതികളായ നാലുപേര്‍ ചേര്‍ന്ന് ജോബിയെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായാണ് കൊലപാതകം നടത്തിയത്. വിരലടയാളം തെളിവായി വരാതിരിക്കുകയായിരുന്നു ലക്ഷ്യം.

കേസിലെ പ്രതിയായ ഡിനോയിയുടെ പിതാവിന്റെ സഹോദരന്റെ എളമക്കരയിലുള്ള വീട്ടില്‍ നിന്നായിരുന്നു 150 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. ഡിനോയിയും ജോബിയും ചേര്‍ന്നായിരുന്നു മോഷണം നടത്തിയത്. ജോബിയിലേക്ക് പൊലീസ് അന്വേഷണം എത്തിയെന്ന് മനസിലായതിനെ തുടര്‍ന്നാണ് ജോബിയെ ഡിനോയിയും സംഘവും കൊലപ്പെടുത്തിയത്. കേസില്‍ നിലവില്‍ ഡിനോയ്, മണിലാല്‍, സുലു എന്നിവാണ് പിടിയിലായത്.

Story Highlights – Body found burn in Kochi Pullepady -arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top