പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധു വീടിനു സമീപത്ത് മരിച്ച നിലയിൽ

drama alathoor madhu dead

പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് ഇന്ന് രാവിലെ 6.30 ഓടെ വീടിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അർച്ചനപ്പൂക്കൾ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, ത്രിപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു. ത്രിപ്പൂണിത്തുറ സൂര്യയ്ക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്കു വന്നത്.

ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു. ഭാര്യ ഷീബ (എരുമേലി അംബുജം) നാടകനടിയാണ്. മക്കൾ: അർച്ചന, ഗോപിക. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.

Story Highlights – drama writer alathoor madhu found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top