പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ല : ബോംബെ ഹൈക്കോടതി

പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂർ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്.
പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗികാതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ഗനേദിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരിഗണിക്കവെയാണ് കോടതി വിധി.
ലിബ്നസ് കുജൂർ എന്ന 50 കാരനെതിരെ 354-A(1), ഐപിസി 448, പോക്സോ സെക്ഷൻ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാൽ ലൈംഗികാതിക്രമം നടന്നടതായി തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.
Story Highlights – Holding girl’s hands opening pant zip no sexual assault under POCSO Bombay HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here