Advertisement

കാർഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

January 28, 2021
Google News 2 minutes Read
agriculture laws Gita Gopinath

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളെ ശക്തമായി പിന്തുണച്ച് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. പുതിയ നിയമങ്ങൾക്ക് കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് അവർ പറഞ്ഞു. പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്കായി സാമൂഹ്യസുരക്ഷാ സംവിധാനം വേണം. ഇന്ത്യൻ കാർഷിക മേഖലയിൽ കൂടുതൽ പരിഷ്കാരം ആവശ്യമാണെന്നും ഗീത പറഞ്ഞു.

Read Also : കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

അടിസ്ഥാനസൗകര്യം ഉൾപ്പെടെ വിവിധ മേഖലകളിൽ കാർഷിക പരിഷ്കരണ നടപടികൾ ആവശ്യമാണ്. കർഷകർക്കു കിട്ടുന്ന വിപണി വലുതാക്കുന്ന നിയമങ്ങളാണ് ഇപ്പോഴത്തേത്. പ്രത്യേക നികുതി നൽകാതെതന്നെ മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളിൽ വിളകൾ വിൽക്കാനാകും എന്നത് വലിയ നേട്ടമാണ് കർഷകർക്ക് എന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

അതേസമയം, പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിന്മറിയതിന് പിന്നാലെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി. സമരവേദിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് സംഘടനാ നേതാക്കളോട് ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ട് തുടങ്ങി. കർഷകരോട് സർക്കാരിന് പിടിവാശിയില്ലെന്നും അവരെ ദുരുപയോഗിയ്ക്കാൻ ചിലർ ശ്രമിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ട്രാക്ടർ സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിന്റെ പേര് ഡൽഹി പോലിസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി.

Story Highlights – India’s agriculture laws have potential to increase farm income, says Gita Gopinath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here