ഡല്‍ഹി സുരക്ഷ; ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു

amit shah covid result negative fake news

ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു. ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താനാണ് യോഗം. പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

‘വളരെ ചെറിയ തീവ്രതയുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും അപകടം ഉണ്ടായില്ല. നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നത് ഒഴിച്ച്’ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തെ കുറിച്ച് ഡല്‍ഹി പൊലീസ് പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞത് ഇതാണ്.

ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു.

സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അബ്ദുല്‍ കലാം റോഡ് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടക്കുകയും ചെയ്തു. സൈനികരുടെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടക്കുന്ന വിജയ ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.

Story Highlights – delhi, bomb blast, amit shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top