കര്‍ഷക സമരം; സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കിസാന്‍ സഭ നേതാവ്

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്. സമരത്തിന് കൂടുതല്‍ കര്‍ഷകരെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും സമരം വ്യാപിപ്പിക്കുമെന്നും കിസാന്‍ സഭ നേതാവ് വ്യക്തമാക്കി.
പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാരും കര്‍ഷകരും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി.
സമരക്കാരുടെ ടെന്റുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നാട്ടുകാര്‍ റോഡുകള്‍ തുറന്നുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നാണ് ആക്ഷേപം.
Story Highlights – farmers protest, rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here