സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം: സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗം: എ. വിജയരാഘവന്‍

കൊല്ലം മണ്‍റോതുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഫലമാണ് കൊലപാതകം. കൊലപാതകങ്ങളെ ന്യായികരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അക്രമത്തെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
യുഡിഎഫ് ഈ ആസൂത്രിത കൊലപാതകത്തെ അപലപിക്കാന്‍ തയാറായിട്ടില്ല. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയപ്പെടുന്നു. ഇന്നത്തെ പ്രധാന സംഭവം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണെന്നും മാധ്യമങ്ങള്‍ വിഷയത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നു എന്നും എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഇന്ന് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ പകല്‍ ഒന്നു മുതല്‍ വൈകിട്ട് നാലു വരെയാണ് ഹര്‍ത്താല്‍.
മണ്‍ട്രോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകനാണ് കൊല നടത്തിയത്. ഇയാള്‍ പൊലീസ് പിടിയിലായി. പ്രതി അശോകന്‍ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.
Story Highlights – a vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here