പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

Rose symbol; BJP to High Court

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. കോടതി ഉത്തരവുണ്ടായിട്ടും കേസന്വേഷണം സി.ബിഐ ഏറ്റെടുക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരിലൊരാൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും സി.ബി.ഐ , കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സോമരാജൻ ഹർജി തള്ളിയത്. നേരത്തെ കോടതിയലക്ഷ്യ നടപടി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പരാതികളിന്മേൽ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് നിർദേശത്തിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

Story Highlights – Popular finance fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top