Advertisement

സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

January 29, 2021
Google News 1 minute Read
v muraleedhran

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സിംഗുവിലെ പ്രതിഷേധത്തില്‍ ബിജെപിക്ക് പങ്കില്ല. ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മുരളീധരന്‍.

ചെങ്കോട്ടയിലെ അക്രമങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പ്രതിപക്ഷം അണികളെ മുന്നില്‍ നിര്‍ത്തി അക്രമം അഴിച്ചുവിടുകയാണെന്നും വി മുരളീധരന്‍. പ്രസിഡന്റിന്റെ നയപ്രഖ്യാപന സമ്മേളനം ബഹിഷ്‌കരിച്ചത് അപലപനീയമെന്നും മന്ത്രി. ഇത് ഭരണഘടന ലംഘനമാണ്. പ്രസിഡന്റ് ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമല്ലെന്നും മുരളീധരന്‍. കര്‍ഷകര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരാണെന്നും ബിജെപിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വി മുരളീധരന്‍.

Read Also : കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് കെ മുരളീധരന്‍

അതേസമയം സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ് ആരോപിച്ചു. സമരത്തിന് കൂടുതല്‍ കര്‍ഷകരെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും സമരം വ്യാപിപ്പിക്കുമെന്നും പി കൃഷ്ണപ്രസാദ് വ്യക്തമാക്കി.

Story Highlights – v muraleedharan, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here