മലയാളത്തിലെ ആദ്യത്തെ സമഗ്ര ചിത്രകല പഠന ആപ്ലിക്കേഷൻ; മിഥില ആർട്സ് ലേണിങ് ആപ്പ്

mithil arts learning app

വീട്ടിലിരുന്ന് ശാസ്ത്രീയമായി ചിത്രകല പഠിക്കാൻ മൊബൈൽ ആപ്ലിക്കേഷനൊരുക്കി മിഥിലാ ആർട്സ് ആപ്പ്. മലയാളത്തിലെ തന്നെ ആദ്യത്തെ ചിത്രകലാ പഠന ആപ്പാണിത്. കൊവിഡ് കാലത്ത് ചിത്രരചന പഠിക്കാൻ അവസരം ഇല്ലാതായപ്പോൾ ലോകമെമ്പാടും ഉള്ള മലയാളികളാക്കായി നേരിട്ടുള്ള ക്ലാസുകൾ പോലെ തന്നെ പഠിക്കാൻ സാധിക്കുന്ന തരത്തിലാണ് മിഥില ആർട്സ് ഡ്രോയിംഗ് ലേണിങ് ആപ്പ് പ്രവർത്തനം ആരംഭിച്ചത്.

ഇന്ന് ചിത്രകലയുടെ വൈവിധ്യമേഖലകൾ തേടിയിറങ്ങുന്നവർ അനവധിയാണ്. എന്നാൽ പല വിദ്യാർത്ഥികളും നേരിടുന്ന വെല്ലുവിളി വ്യക്തമായ സിലബസോട് കൂടി കൃത്യമായ രീതിയിൽ എല്ലാ മേഖലകളെയും സമന്വയിപ്പിച്ചുകൊണ്ട് ക്ലാസുകൾ എവിടെയും ലഭ്യമല്ലെന്നതാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ് മിഥില ആർട്സ് ലേണിങ് ആപ്പിലൂടെ.

പ്രായഭേദമന്യേ വീട്ടിലിരുന്നുകൊണ്ട് വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ മലയാളത്തിൽതന്നെ ചിത്രകലാ പഠിക്കാൻ സാധിക്കുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഫെബ്രുവരി 15 ന് അകം ഓയിൽ , വാട്ടർ കളർ പെയിന്റിങ് എന്നിവയ്ക്കായി വൺ ടൈം പർച്ചേഴ്‌സ് പ്രൊഫഷണൽ ആർട്ടിസ്റ്റ് നിലവാരത്തിലുള്ള പ്രത്യേക കോഴ്‌സുകൾ എല്ലാ പ്രായക്കാർക്കുമായി ആരംഭിക്കുന്നുണ്ട്. ആൻഡ്രോയിഡ് ,ഐഒഎസ്, വെബ്ബ്, പ്ലാറ്റുഫോമുകളിൽ ഒരുക്കിയിരിക്കുന്ന ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന ഓരോ കുട്ടികൾക്കും വാട്സാപ്പിലൂടെ വിദഗ്‌ദ്ധരായ ടീം അംഗങ്ങളുടെ പേർസണൽ അസ്സിസ്റ്റൻസും ആപ്പ് ഉറപ്പുവരുത്തുന്നു .

സ്റ്റേറ്റ് – സെൻട്രൽ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് അനുയോജ്യമായ പ്രാക്ടിക്കൽ, തിയറി ക്ലാസുകളാണ്
മിഥില ആർട്സ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 3 തരം പാക്കേജുകളാണ് ചിത്രരചന പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒടുക്കിയിട്ടുള്ളത് . ചിത്രകലയിൽ ആദ്യാക്ഷരം കുറിക്കാനായി 3 മുതൽ 7 വയസുവരെയുള്ള കുട്ടികൾക്ക് ടിനി ടോട്ട്സ് പാക്കേജുകൾ, 7 മുതൽ 12 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ ഗോയിങ് പാക്കേജുകൾ , 12 വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്കായി ജനറൽ കോഴ്സും ആപ്പിൽ ലഭ്യമാണ്. 1 മാസം , 3 മാസം ,6 മാസം ,1 വര്ഷം എന്നിങ്ങനെ ഫീസ് അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

india will attain v growth next financial year
ബിന്ദു ശിവൻ മിഥില, മിഥിലയുടെ സ്ഥാപകയും പ്രധാന അധ്യാപകയും

ഈ കൊവിഡ് കാലത്ത് ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക് ആണ് ഡിസ്‌കൗണ്ടായി ഓഫർ ചെയ്യുന്നത്. വളരെ ക്വാളിറ്റിയുള്ള ക്ലാസുകൾ കുറഞ്ഞ ചിലവിൽ പഠിക്കാൻ സാധിക്കുന്നുവെന്നതാണ് മിഥില ആർട്സ് ലേണിങ് ആപ്പിന്റെ പ്രത്യേകത .

Download now: https://play.google.com/store/apps/details?id=com.wisewolf.midhilaarts
Website: http://www.midhilaarts.com

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു :
Facebook : https://www.facebook.com/midhilaartslearningapp/
Instagram :
https://instagram.com/midhilaarts?igshid=btjpxj2nh7ji

Story Highlights – mithil arts learning app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top