പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; നയപ്രഖ്യാപനം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷത്തോട് കേന്ദ്രം

കര്‍ഷക സമരം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഉടന്‍ തുടക്കമാകും. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അഭ്യര്‍ത്ഥിച്ചു.

കര്‍ഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇടത് എംപിമാര്‍ പാര്‍ലെന്റിന് മുന്‍പില്‍ മാര്‍ച്ച് നടത്തും. അതേസമയം, കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രമായിരിക്കും ചര്‍ച്ചയെന്ന നിലപാടാകും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക.

Story Highlights – Parliamentary Budget Session; policy announcement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top