അമ്മയുടെ വാർത്താ അവതരണത്തിനിടെ കുഞ്ഞിന്റെ എൻട്രി; വിഡിയോ വൈറൽ

Toddler Interrupts Moms Weather Report In Adorable Viral Video

അമ്മയുടെ വാർത്താ അവതരണത്തിനിടെ കുഞ്ഞിന്റെ എൻട്രി നവമാധ്യമങ്ങളിൽ തരം​​ഗമാകുന്നു. എബിസി7 ന്റെ വാർത്താ അവതാരകയായ ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ മകൻ നോളനാണ് അമ്മയ്ക്കൊപ്പം സ്ക്രീനിൽ എത്തിയത്.

ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ ആദ്യം ഒരനക്കം സംഭവിച്ചത് പോലെ വിഡിയോയിൽ കാണാം. ഉടൻ തന്നെ അവതാരക പൊട്ടിച്ചിരിക്കുകയും, അത് തന്റെ മകനാണെന്ന് പറയുകയും ചെയ്യുന്നു.

ക്യാമറ ഉടൻ ലെസ്ലിയുടെ കാലിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞിനെ കൂടി സ്ക്രീനിൽ കാണിക്കുന്നു. തുടർന്ന് ലെസ്ലി അവതരണം മുറിയാതെ തന്നെ മകനെ എടുത്ത് റിപ്പോർട്ടിം​ഗ് പൂർത്തിയാക്കുകയാണ്.

എബിസി7 ലെ വാർത്താ അവതാരകയും എമ്മി പുരസ്കാര ജേതാവുമായ ബ്രാൻഡി ഹിറ്റാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് ഇതിനോടകം 29,000 ൽ ഏറെ ലൈക്കുകളും 3,500 ഓളം റീ ട്വീറ്റുകളും ലഭിച്ചു. 13 ലക്ഷത്തിലേറെ പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

Story Highlights – Toddler Interrupts Moms Weather Report In Adorable Viral Video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top