Advertisement

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ‌ പോകുന്ന കർഷകനും പിന്തുടരുന്ന പൊലീസും; വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

January 29, 2021
Google News 1 minute Read

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷകനെ പിന്തുടരുന്ന പൊലീസ് എന്ന ക്യാപഷ്നോടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
നദിയുടെ സമീപത്തൂടെ അതിവേ​ഗത്തിൽ പായുന്ന ട്രാക്ടറും ഇതിനെ പിന്തുടരുന്ന പൊലീസ് വാഹനവുമാണ് വിഡിയോയിൽ. ട്രാക്ടറിലുള്ള ആൾ അതിവിദ​ഗ്ധമായി രക്ഷപ്പെടുന്നതും കാണാം.

ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷനും അയാളെ തടയാൻ പിന്തുടരുന്ന ഉത്തർപ്രദേശ് പൊലീസുമെന്ന് പറഞ്ഞുകൊണ്ടാണ് പലരും വിഡിയോ പങ്കുവച്ചത്. പൊലീസിനെ വെട്ടിച്ച് കടന്നുകളയുന്ന കർഷകൻ റോക്ക് സ്റ്റാർ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഇത് വൈറലായി. എന്നാൽ യഥാർത്ഥത്തിൽ ഈ വിഡിയോ ജനുവരി ഇരുപതിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ്.

ഉത്തരാഖണ്ഡിലെ കാശിപുരിൽ‌ അനധികൃതമായി മണൽ ഖനനം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തുന്നതും മണൽ മാഫിയ സംഘത്തിലെ ആളെ പിന്തുടരുന്നതുമാണ് യഥാർത്ഥ വിഡിയോയിൽ. ട്രാക്ടർ അതിവേ​ഗം ഓടിച്ച് സംഘാം​ഗം രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനുവരി 22 ന് സീ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാശിപുർ എഎസ്പി രാജേഷ് ഭട്ടിന്റെ വിശദീകരണം ഉൾപ്പെടെ അമർ ഉജല എന്ന ഓൺലൈൻ പത്രവും വാർത്ത നൽകിയിരുന്നു. ഇതാണ് തെറ്റായ തലവാചകത്തോടെ വ്യാപകമായി പ്രചരിച്ചത്.

Story Highlights – Tractor rally, fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here