ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.
ഉമ്മന്‍ ചാണ്ടി എവിടെ നിന്നാലും വിജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 140 മണ്ഡലങ്ങളില്‍ എവിടെ നിന്നാലും അദ്ദേഹം ജയിക്കുമെന്നും മുല്ലപ്പള്ളി.
Read Also : ഉമ്മന്‍ ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് എ വിജയരാഘവന്‍
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ മകന്‍ ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. പ്രാഥമികമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സര സാധ്യതയെ തള്ളി. കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം പോലും ആരംഭിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി വിടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Story Highlights – oommen chandy, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here