ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും: ടി. സിദ്ദിഖ്

ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. മത്സരിക്കാതെ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ അതിനും തയാറാണെന്നും ടി. സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു. സിദ്ദിഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ കുന്നമംഗലം മണ്ഡലം ഇക്കുറി ലീഗിനു വിട്ട് നല്‍കുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു.

പാര്‍ട്ടി പറഞ്ഞാല്‍ മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – party will decide : T. Siddique

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top