ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ഇളവ്; ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.

ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തിൽ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്റീൻ നിർബന്ധമാക്കിയത്. നേരത്തെ ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.

Story Highlights – Quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top