Advertisement

വൈറൽ ഹെപ്പറ്റൈറ്റിസ്: രോ​ഗലക്ഷണങ്ങൾ, മുൻകരുതൽ ചികിത്സ തുടങ്ങി അറിയേണ്ടതെല്ലാം

January 31, 2021
Google News 4 minutes Read
hepatitis symptoms treatment

വൈറസ് ബാധമൂലം കരളിന് ഉണ്ടാകുന്ന അണുബാധയാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. രക്തത്തിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനത്തിന് ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാനും കരൾ അത്യാവശ്യമാണ്. വൈറൽ ഹെപ്പറ്റൈറ്റിസ് ഈ പ്രക്രിയയെ തടസപ്പെടുത്തുന്നു.

പ്രധാനമായും അഞ്ച് തരം വൈറസുകളാണ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടാകുന്നത് . A ,B ,C ,D E

ഹെപ്പറ്റൈസിസ് A ,E , വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത് .

ഹെപ്പറ്റൈറ്റിസ് B ,C ,D എന്നിവ രക്തത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത് .

രോഗം പകരുന്നത് വ്യത്യസ്ത രീതികളിൽ ആണെങ്കിൽ പോലും രോഗലക്ഷണങ്ങൾ സമാനമായിരിക്കും.

പ്രധാന ലക്ഷണങ്ങൾ

  • പനി
  • ക്ഷീണം
  • വിശപ്പില്ലായ്മ
  • ഓക്കാനം
  • വയറുവേദന
  • മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് A ,ഹെപ്പറ്റൈറ്റിസ് E എന്നിവ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ ആയതിനാൽ രോഗപകർച്ച തടയാൻ ചുവടെ ചേർക്കുന്ന മാർ​ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
  • തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
  • കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
  • സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ആരോ​ഗ്യ അധികൃതർ നിർദേശിക്കപ്പെട്ട അകലമുണ്ടെന്ന് ഉറപ്പ്
    വരുത്തുക.
  • ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക .
  • ഹെപ്പറ്റൈറ്റിസ് A തടയാൻ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ് .
  • ഹെപ്പറ്റൈറ്റിസ് A ,ഹെപ്പറ്റൈറ്റിസ് E രോഗബാധ സ്ഥിരീകരിച്ചാൽ സഹായക ചികിത്സ ലഭ്യമാണ് .

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി , രോഗം വരാതെ തടയുന്നതിന് വാക്സിൻ ലഭ്യമാണ്. രോഗികളുടെ ശരീര സ്രവങ്ങൾ കൈകാര്യം ചെയുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗബാധസാധ്യത കണക്കിലെടുത്ത്, സർക്കാർ പദ്ധതി വഴി ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകാൻ പദ്ധതിയുണ്ട്. രോഗബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകർച്ച ഉണ്ടാകാതിരിക്കാൻ ജനന സമയത്ത് തന്നെ കുഞ്ഞിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോ​ഗ്ലോബിൻ നൽകാവുന്നതാണ് .

അത് കൊണ്ട് തന്നെ ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിംഗ് ഗർഭിണികളിൽ നടത്തുകയും പോസിറ്റീവ് ആയവരെ ത്രിതീയ സേവന {tertiary care} ആശുപത്രിയിലേയ്ക്ക് പ്രസവത്തിന് റഫർ ചെയ്യേണ്ടതുമാണ്. പ്രസവ സമയത്ത് രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ സാർവത്രിക സുരക്ഷാ മുൻകരുതൽ ”universal safety precaution ” പാലിക്കേണ്ടതാണ്. എല്ലാ കുഞ്ഞുക്കൾക്കും ജനന സമയത്ത് തന്നെ ”ബർത്ത് ഡോസ്” ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകുന്നുണ്ട് . ഇതിനെ തുടർന്ന് ആറാം ആഴ്ച , പത്താം ആഴ്ച ,പതിനാലാം ആഴ്ച എന്നീ ഇടവേളകളിൽ പെന്റാവാലന്റ വാക്സിനും നൽകേണ്ടതാണ് . മേൽ പറഞ്ഞ വാക്സിനുകൾ എല്ലാ കുഞ്ഞുക്കൾക്കും സർക്കാർ സൗജന്യമായി നൽകുന്നു . ഹെപ്പറ്റൈറ്റിസ് ബി രോഗ ബാധ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നൽകാൻ മരുന്നുകൾ പ്രോഗ്രാമിൽ ലഭ്യമാണ് .

ഹെപ്പറ്റൈറ്റിസ് സി

2030 ഓടെ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം തടയുക എന്ന സുസ്ഥിരവികസന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ചികിത്സാകേന്ദ്രങ്ങളിലും തിരുവനന്തപുരം ഗവണ്മന്റ് മെഡിക്കൽ കോളജിലും {മാതൃക ചികിത്സ കേന്ദ്രം} മരുന്നുകൾ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗത്തിന് 84 ദിവസത്തെ ചികിത്സ മതിയാകും. ഹെപ്പറ്റൈറ്റിസ് ബി രോഗത്തിന്റെ ചികിത്സ ജീവിതകാലം മുഴുവനും തുടരേണ്ടതാണ്. മുൻകൂട്ടിയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും കരൾ രോഗം ഗുരുതരമാകാതിരിക്കാനും ഒരു പരിധിവരെ കരൾ അർബുദം {Hepato cellular carcinoma} തടയുന്നത്തിനും സഹായകമാകും . പോസിറ്റീവ് ആകുന്ന രോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തുടങ്ങാവുന്നതാണ്.

സ്ക്രീനിംഗിനായി റാപിഡ് ടെസ്റ്റ് കിറ്റുകളും എല്ലാ ജില്ലകളിലേക്കും നൽകിയിട്ടുണ്ട്. ജയിൽ അന്തേവാസികളിലെ സ്ക്രീനിംഗ് പൂർത്തിയായി കഴിഞ്ഞു . പോസിറ്റീവ് ആയവർക്ക് സൗജന്യ ചികിത്സയ്ക്കുള്ള ഒരുക്കവും നടന്നുകൊണ്ടിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി ,സി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വൈറൽ ലോഡ് പരിശോധന സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിൽ സൗജന്യമായി ലഭ്യമാണ്. ഇത്തരത്തിൽ സർക്കാർ സൗജന്യമായി നൽകുന്ന ചികിത്സയും പ്രയോജനപ്പെടുത്തിയാൽ 2030 യോടെ സുസ്ഥിര വികസന ലക്ഷ്യം നേടുവാൻ സാധ്യമാകും .

മേൽ സൂചിപ്പിച്ചത് കൂടാതെ HIV രോഗബാധിതരിൽ ഹെപ്പറ്റൈറ്റിസ് ബി ,സി എന്നിവ കണ്ടെത്താനുള്ള നിരീക്ഷണവും 2021 ജനുവരിയോടെ തുടങ്ങി കഴിഞ്ഞു {HSS Plus Surveillance}

ഇത്തരത്തിൽ എല്ലാ വിഭാഗങ്ങളിലും സ്ക്രീനിംഗ് പരിശോധനയിലൂടെ രോഗം കണ്ടെത്തി ചികിൽസിച്ചു ഗുരുതരാവസ്ഥയിൽ എത്താതെ ജീവിത ഗുണനിലവാരം കാത്തു സൂക്ഷിക്കാൻ കഴിയും .
2020 ൽ കോവിഡ് മഹാമാരി നിയന്ത്രണത്തോടൊപ്പം ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രോഗ്രാം ഊർജ്ജിതപ്പെടുത്തുകയും നിരീക്ഷണ സംവിധാനങ്ങൾ ത്വരിതപ്പെടുത്തി സ്ഥിതീകരണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു . ഇതു വഴി 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യമായ ഹെപ്പറ്റൈറ്റിസ് സി {Hepatitis C} രോഗ നിവാരണത്തോടൊപ്പം വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണ നിരക്ക് , രോഗാവസ്ഥ എന്നിവ കുറയ്ക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം .

വിവരങ്ങൾക്ക് കടപ്പാട് –
ഡോ.ഷീല.എസ്

അസിസ്റ്റന്റ് ഡയറക്ടർ (പബ്ലിക്ക് ഹെൽത്ത്)
സ്റ്റേറ്റ് നോഡൽ ഓഫിസർ (എൻവിഎച്ച്സിപി)

Story Highlights – hepatitis symptoms treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here