ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹൻ ബഗാനെതിരെ

blasters atk isl today

ഇന്ത്യൻ സൂപ്പർ ലീഗിലെ 78ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹൻബഗാനെ നേരിടും. ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. അതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. മോശം തുടക്കത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട പ്രകടനങ്ങളുമായി തിരികെ എത്തിയിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട എടികെ വിജയ വഴിയിൽ തിരികെ എത്താനുള്ള ശ്രമത്തിലാണ്.

ലീഗിൽ തന്നെ ഏറ്റവുമധികം ഗോളവസരങ്ങൾ സൃഷ്ടിച്ച മധ്യനിര താരം ഫക്കുണ്ടോ പെരേര പരുക്കേറ്റ് പുറത്തായിട്ടും ജംഷഡ്പൂർ എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രകടനം ആരാധകർക്ക് പ്രതീക്ഷയാണ്. ജോർഡൻ മറെയുടെ ഗോൾ സ്കോറിംഗ് എബിലിറ്റിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ കരുത്ത്. പത്താം നമ്പറിലേക്ക് മാറിയപ്പോൾ ഗാരി ഹൂപ്പറിനുണ്ടായ മാറ്റവും ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ള വക നൽകുന്നു. കളി നിയന്ത്രിക്കുകയും അവസരങ്ങളൊരുക്കുകയും ചെയ്യുന്ന ഹൂപ്പർ ലോങ് ഷോട്ടുകളിലും മികവു കാണിക്കുന്നുണ്ട്. രാഹുൽ, സഹൽ, ജീക്സൺ, പുയ്തിയ തുടങ്ങിയ യുവതാരങ്ങളും നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്. പക്ഷേ, പ്രതിരോധത്തിലെ പാളിച്ചകൾ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുന്നുണ്ട്. ലീഗിൽ ഏറ്റവുമധികം ഗോൾ വഴങ്ങിയത് ബ്ലാസ്റ്റേഴ്സാണ്. 22 എണ്ണം. കൗണ്ടർ അറ്റാക്കുകളിലൂടെ ഗോളടിക്കുന്ന, വേഗത കൊണ്ട് കളിക്കുന്ന എടികെയെ തടയുക എന്നത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും.

ഗോൾ വരൾച്ചയാണ് എടികെയുടെ പ്രശ്നം. ആകെ ലീഗിൽ 13 ഗോളുകൾ മാത്രമാണ് എടികെ നേടിയത്. റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ്, മൻവീർ സിംഗ് എന്നീ മൂന്ന് താരങ്ങൾ മാത്രമാണ് എടികെക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. അതേസമയം, ആകെ 7 ഗോളുകൾ മാത്രം വഴങ്ങിയ എടികെ പ്രതിരോധം മികച്ചതാണ്. ടിരിയും ജിംഗാനും അടങ്ങിയ പ്രതിരോധത്തെ പൊളിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല.

Story Highlights – kerala blasters vs atk mohun bagan today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top