കെ കെ രാഗേഷ് എം.പിക്ക് കൊവിഡ്

kk ragesh mp gets covid

കെ കെ രാഗേഷ് എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചുമ അടക്കമുള്ള കൊവിഡ് ലക്ഷണങ്ങൾ കെകെ രാ​ഗേഷ് പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ശ്രദ്ധിക്കണമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു.

കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരായ കർഷക സമരത്തിന്റെ ഭാ​ഗമായി രണ്ട് മാസത്തോളമായി രാ​ഗേഷ് കർഷകർക്കൊപ്പം ഡൽഹിയിലാണ്. അതിനിടെയാണ് കൊവിഡ് ബാധയേൽക്കുന്നത്.

Story Highlights – kk ragesh mp gets covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top