മദ്യ വില വര്‍ധന സാധാരണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

t p ramakrishnan

മദ്യവില വര്‍ധന സാധാരണമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. സ്പിരിറ്റ് വില വര്‍ധനവ് പരിഗണിച്ചാണ് മദ്യ വില കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.

മദ്യ കമ്പനികള്‍ 20 ശതമാനം വില വര്‍ധനവ് ശുപാര്‍ശ ചെയ്തിടത്ത് ഏഴ് ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. പുതിയ മദ്യ നയത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും നിലവില്‍ ഒന്നാം തിയതിയുള്ള ഡ്രൈ ഡേ തുടരുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു.

Story Highlights -t p ramakrishnan, liquor price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top