കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി; കേന്ദ്ര കൃഷിമന്ത്രി നേതൃത്വം നൽകും

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ സമിതിക്ക് നേതൃത്വം നൽകും. കാർഷിക മേഖലയിലെ വിദഗ്ധരും സമിതിയിൽ അംഗങ്ങളായിരിക്കും.
കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച സമിതിക്ക് പുറമേയാണിത്. കേന്ദ്രസർക്കാർ പ്രതിനിധികൾ അംഗങ്ങളായിട്ടുള്ള സമിതിയെ അംഗീകരിക്കില്ലെന്ന് കർഷകർ നേരത്തേ തന്നെ അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് കേന്ദ്ര കൃഷിമന്ത്രിയെ തന്നെ അധ്യക്ഷനാക്കിയുള്ള സമിതി രൂപീകരിച്ചിരിക്കുന്നത്. സമിതിയെ അംഗീകരിക്കില്ലെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. നിയമം ഡ്രാഫ്റ്റ് ചെയ്തവരെ കൊണ്ടുതന്നെ നിയമം പുനഃപരിശോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു.
Story Highlights – Farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here