വി.ദിനകരന്റെ നിയമസഭാ പ്രസംഗങ്ങൾ പുസ്തകമാക്കി; പ്രകാശനം ചെയ്തത് മിസോറാം ഗവർണർ

മുൻ എംഎൽഎ വി.ദിനകരന്റെ നിയമസഭാ പ്രസംഗങ്ങൾ പുസ്തകമാക്കി പുറത്തിറക്കി. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്. പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾക്ക് പുസ്തകം നല്ലൊരു കോശഗ്രന്ഥമായിരിക്കുമെന്ന് ചടങ്ങിൽ ശ്രീധരൻ പിള്ള പറഞ്ഞു.
നിയമസഭയിൽ അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗങ്ങളാണ് പുസ്തക രൂപത്തിൽ മലയാളികളേക്ക് എത്തുന്നത്.
വി ദിനകരന്റെ പ്രസംഗങ്ങൾ ഏതൊരാൾക്കും ഒരു പാഠപുസ്തകമാണെന്ന് പുസ്തകത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതി. അധസ്ഥിത വർഗത്തിന്റെ തുടിപ്പും മിടിപ്പും ഈ പ്രസംഗങ്ങളിൽ ദർശിക്കാമെനന് ഉമ്മൻ ചാണ്ടിയും എഴുതി.
മുൻ മന്ത്രി കെ.വി തോമസ്, ഡൊമിനിക്ക് പ്രസന്റേഷൻ, മുൻ മേയർ സൗമിനി ജെയ്ൻ, മുൻ എംഎൽഎ എവി താമരാക്ഷൻ എന്നിവർ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

സുനിൽ മാടപ്പള്ളിയാണ് പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. സദ്ഭാവ ബുക്സാണ് പ്രസാധകർ.
Story Highlights – v dinakaran assembly speeches published as book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here