സമരകേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണം; ചര്‍ച്ചയ്ക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍

കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമരകേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണമെന്നും ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സിംഗുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എഫ്‌ഐആര്‍ പിന്‍വലിക്കണം. 2024 വരെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്.

Read Also : ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍

ഒന്നിലധികം ദിവസം നീളുന്ന ഭാരത് ബന്ദ് പ്രഖ്യാപനം ആലോചനയിലെന്നും കര്‍ഷക സംഘടനകള്‍. രാജ്യത്തെ എല്ലാ ഗ്രാമങ്ങള്‍ക്ക് സമീപത്തെ ദേശീയ പാതകള്‍ ഉപരോധിക്കുന്നതും പരിഗണനയിലുണ്ട്. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നും സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ് ആരോപിച്ചു.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയിലുണ്ടായ പ്രക്ഷോഭത്തില്‍ 84 പേര്‍ അറസ്റ്റിലായി. ആകെ 38 കേസുകളാണ് ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. 1700 മൊബൈല്‍ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധര്‍ ചെങ്കോട്ടയില്‍ പരിശോധന നടത്തി എന്നും പൊലീസ് അറിയിച്ചു.

Story Highlights – farmers protest, central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top