ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുപിയിൽ 6 പേർ അറസ്റ്റിൽ

woman gangraped minors video

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ച 6 പേർ അറസ്റ്റിൽ. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഉത്തർപ്രദേശിലെ ബദുവാൻ ജില്ലയിലാണ് സംഭവം. അറസ്റ്റിലായ പ്രതികളിൽ 15നും 17നും ഇടയിൽ പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Read Also : ലൈംഗികബന്ധത്തിനു വിസമ്മതിച്ചു; മീററ്റിൽ യുവതിയെ സഹോദരപുത്രൻ കൊലപ്പെടുത്തി

30കാരിയായ യുവതിയെയാണ് ഇവർ കൂട്ടബലാത്സംഗം ചെയ്തത്. യുവതിയെ പാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ വിഡിയോ ആയി പകർത്തുകയായിരുന്നു. ഒക്ടോബറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വിഡിയോ 300 രൂപയ്ക്ക് വിൽക്കുകയായിരുന്നു എന്നാണ് വിവരം. ബലാത്സംഗത്തിന് ഇരയായത് ഒരു ദളിത് യുവതി ആനെന്നും റിപ്പോർട്ടുണ്ട്.

വീട്ടുവേലക്കാരിയാണ് യുവതി. ഭർത്താവ് റിക്ഷ വലിക്കാരനാണ്.

Story Highlights – woman gangraped by 6 including minors sell video arred

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top