ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി

ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ജമ്മു കശ്മീരിനായി വാതക പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കും എന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
മൂന്നു വർഷത്തിനകം 100 നഗരങ്ങളെക്കൂടി പാചകവാതക വിതരണ ശൃംഖലയിൽ എത്തിക്കും. വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, സൗരോർജ കോർപ്പറേഷനായി 1,000 കോടി രൂപയും പുനരുപയുക്ത ഊർജ വികസന ഏജൻസിക്കായി 1,500 കോടിയും ബജറ്റിൽ മന്ത്രി വകയിരുത്തി.
Story Highlights – 3.05 lakh crore for the power sector in union budget
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News