ഐശ്വര്യ കേരള യാത്ര രണ്ടാം ദിനം പര്യടനം തുടരുന്നു

aishwarya kerala yatra day

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്ര രണ്ടാം ദിനം പര്യടനം തുടരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതു സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ശക്തമായി വിമർശിച്ചും, വർഗീയ പരാമർശങ്ങളെ ചൂണ്ടികാട്ടിയുമാണ് യാത്ര പര്യടനം നടത്തുന്നത്.

രണ്ടാം ദിനം ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ഐശ്വര്യ കേരള യാത്രയുടെ ആദ്യ സ്വീകരണം. തുറന്ന വാഹനത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചു. പെരിയയിലെ സ്വീകരണത്തിന് ശേഷം കല്യോട്ട് ശരത്ത് ലാലിൻ്റെയും കൃപേഷിൻ്റെയും സ്മൃതി മണ്ഡപത്തിൽ പുഷ്പർച്ചന നടത്തിയാണ് യാത്ര തുടർന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം നോക്കിയാൽ വട്ടപ്പൂജ്യമാണ് സർക്കാർ എന്നും വർഗീയ പ്രചരണമാണ് ഇടതു മുന്നണി സംസ്ഥാനത്ത് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also : യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍

കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്നത്. യുഡിഎഫിൻ്റെ ഘടക കക്ഷി നേതാക്കൾ വിവിധ സ്വീകരണ വേദികളിൽ സംസാരിച്ചു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ വീണ്ടും കേരളത്തിൽ ചർച്ചയാകുന്നു എന്നതിൻ്റെ സൂചന നൽകിക്കൊണ്ടാണ് നേതാക്കളുടെ പ്രസംഗങ്ങൾ. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.

Story Highlights – aishwarya kerala yatra 2nd day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top