Advertisement

നിയമസഭ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും: എഐസിസി ജനറല്‍ സെക്രട്ടറി

February 1, 2021
Google News 2 minutes Read

മുഖ്യമന്ത്രി ആരെന്നത് എംഎല്‍എമാരുടെ താത്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അതിനു മുന്‍പ് ഒരു തീരുമാനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കില്ല. ഗ്രൂപ്പ് കളികള്‍ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായും താരിഖ് അന്‍വര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഇന്നലെ കുമ്പളയില്‍ നിന്നാണ് ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.

Story Highlights – Assembly elections; The High Command will decide who will be the Chief Minister: AICC General Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here