എല്ലാ തൊഴിലാളികൾക്കും അടിസ്ഥാന വേതനം; അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ

FM gives relief to migrant labourers gig economy workers

അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ വിതരണം ചെയ്യാൻ പ്രത്യേക പോർട്ടൽ ആരംഭിക്കും.

അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യ ക്ഷേമ പദ്ധതികൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാ​ഗത്തിലുള്ള തൊഴിലാളികൾക്കും അടിസ്ഥാന വേതനം ഉറപ്പാക്കും.

ഒരു രാജ്യം, ഒരു റേഷൻ കാർഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാമെന്ന് ധനമന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് എല്ലാ തൊഴിൽ മേഖലകളിലും അവസരം നൽകുമെന്നും രാത്രി ഷിഫ്റ്റുകളിൽ സുരക്ഷ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights – FM gives relief to migrant labourers gig economy workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top