ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ

gst returns sets record January 2021

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു.

21,923 രൂപയാണ് സിജിഎസ്ടി വഴി ലഭിച്ചത്. 29,014 കോടി രൂപയാണ് എസ്ജിഎസ്ടി. 60,288 രൂപയാണ് ഐജിഎസ്ടി. 8,622 രൂപയാണ് സെസ് വഴി ലഭിച്ചത്. ഡിസംബർ മാസം മുതൽ 2021 ജനുവരി 31 വരെ ഫയൽ ചെയ്ത ജിഎസ്ടിആർ-3ബി റിട്ടേൺ 90 ലക്ഷം രൂപയാണ്.- ധനമന്ത്രാലയം അറിയിച്ചു.

2020 ജനുവരിയിൽ ജിഎസ്ടി വരവ് 1,10,818 കോടി രൂപയായിരുന്നു. ഈ തുകയാണ് നിലവിൽ 1,19,847കോടി രൂപയായത്.

Story Highlights – gst returns sets record January 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top