രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അധ്യക്ഷനാക്കണം; പ്രമേയവുമായി ഡൽഹി ഘടകം

Rahul Gandhi Congress Chief

രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയവുമായി പാർട്ടിയുടെ ഡൽഹി ഘടകം. ഉടൻ രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിക്കണമെന്നാണ് ഒറ്റകെട്ടായി ഇവരുടെ ആവശ്യം. ഡൽഹിക്ക് പിന്നാലെ, സമാന ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും മുന്നോട്ട് വരുമെന്നാണ് സൂചന.

Read Also : യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍

ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർച്ചയെ തുടർന്ന് 2019ലാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. പിന്നീട് പല നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയില്ല. ഇടക്കാല അധ്യക്ഷനായി ഇപ്പോൾ സോണിയ ഗാന്ധിയാണ് ചുമതലയിൽ ഉള്ളത്. രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് ഇതേ പദവി വഹിച്ചിരുന്ന അവർ ഏറെക്കാലം താൻ തുടരില്ല എന്ന വ്യക്തമാക്കിയിരുന്നു.

Story Highlights – Make Rahul Gandhi Congress Chief Again, Says Delhi Unit In Resolution

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top