മോദിയുടെ വാക്കുകൾ ഇന്ത്യൻ ടീമിനാകെ പ്രചോദനം; ബിസിസിഐ സെക്രട്ടറി ജയ് ഷാ

Narendra Modi Jay Shah

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനാകെ പ്രചോദനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അഭിനന്ദത്തിൽ നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടീമിൻ്റെ പരമ്പര ജയത്തിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനു മറുപടി ആയാണ് ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലൂടെ നന്ദി അറിയിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ മൻ കി ബാതിലാണ് പ്രധാനമന്ത്രി ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചത്. “ഈ മാസം, ക്രിക്കറ്റ് പിച്ചിൽ നിന്ന് ഒരു നല്ല വാർത്ത വന്നു. ആദ്യത്തെ ചില തടസങ്ങൾക്കു ശേഷം ഇന്ത്യൻ ടീം മനോഹരമായി തിരികെ വന്ന് ഓസ്ട്രേലിയയിൽ പരമ്പര ജയിച്ചു. നമ്മുടെ ടീമിൻ്റെ കഠിനാധ്വാനവും ടീംവർക്കും വളരെ പ്രചോദനാത്മകമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ ട്രാക്ടർ റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചതിൽ ദുഃഖമുണ്ടെന്നും മൻ കി ബാത്തിന്റെ 73ാം എപ്പിസോഡിലൂടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്പബ്ലിക്ക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് ദുഃഖകരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവർണ പതാകയെ അപമാനിച്ചതിൽ രാജ്യത്തിന് വളരെയധികം ദുഃഖമുണ്ടെന്ന് റിപ്പബ്ലിക്ക് ദിനത്തിൽ കർഷകരും പൊലീസും തമ്മിൽ നടന്ന സംഘർഷത്തെ വിമർശിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്.

Story Highlights – Narendra Modi’s Words Will Boost Morale Of Indian Cricket Jay Shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top