എൻസിപി സംസ്ഥാന നേതൃത്വത്തിലെ പ്രശ്നപരിഹാരത്തിനായി നേതാക്കൾ മുംബൈയിലേക്ക്

എൻസിപി സംസ്ഥാന നേതൃത്വത്തിലെ പ്രശ്നപരിഹാരത്തിനായി നേതാക്കൾ മുംബൈയിലേക്ക് തിരിച്ചു. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ, മാണി സി കാപ്പൻ എന്നിവരാണ് മുംബൈയിലേക്ക് തിരിച്ചത്.
മണി സി കാപ്പൻ, ടി പി പീതാംബരൻ മാസ്റ്റർ എന്നിവർ ഇന്ന് പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാല് മണിയോടെയായിരിക്കും കൂടിക്കാഴ്ച.
എ കെ ശശീന്ദ്രൻ നാളെയായിരിക്കും മുംബൈയിലേക്ക് പോവുക. ശരത് പവാറിന്റെ സാന്നിധ്യത്തിൽ മൂന്ന് നേതാക്കളുടെയും യോഗം മറ്റന്നാൾ നടക്കും.
Story Highlights – NCP KERALA LEADERS
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News