കേരളത്തിൻ്റെ വളർച്ചയ്ക്ക് സഹായകരമാണ് പുതിയ ബജറ്റ് : കെ സുരേന്ദ്രൻ

new budget helps kerala says k surendran

കേന്ദ്ര ബജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വികസന കുതിപ്പിന് ഗതിവേഗം നൽകുന്നതാണ് ബജറ്റെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൃഷിക്കാർക്ക്, ദുർബല ജനവിഭാഗങ്ങൾക്ക്, അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയും സ്വാധീനിക്കുന്ന ചരിത്രത്തിലെ മികച്ച ബജറ്റാണ് ഇത്. കേരളത്തിൻ്റെ വളർച്ചയ്ക്ക് സഹായകരമാണ് പുതിയ ബജറ്റ്.
ബജറ്റിൽ കേരളത്തെ കൈ അയച്ച് സഹായിക്കുന്നുണ്ട്.

എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ലഭിക്കാത്ത പരിഗണനയാണ് ഇത്. കേരളം പ്രതീക്ഷച്ചതിനേക്കാൾ കൂടുതലാണ് ലഭിച്ചത്. സംസ്ഥാനത്തോട് അവഗണന കാണിക്കാത്ത ഈ സമീപനം നിരന്തരം കേന്ദ്ര വിരുദ്ധ പ്രചരണം നടത്തുന്ന തോമസ് ഐസക്കിനെ പോലുള്ളവർ കണ്ണ് തുറന്ന് കാണണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഐസക്കും കൂട്ടരും മോദി സർക്കാരിനെ കുറിച്ച് പരത്തുന്ന തെറ്റിധാരണ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറാകണമെന്നും തോമസ് ഐസക് ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര വിഹിതം പ്രയോജനപ്പെടുത്തുന്നതിൽ കേരളം എപ്പോഴും പിന്നിലാണ്. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തിൻ്റേതായി അടിച്ച് മാറ്റുകയാണ്. ആലപ്പുഴ ബൈപ്പാസ് പകുതി പണം കേന്ദ്രത്തിൻ്റേതാണ്. കേരളത്തിൽ മാത്രമാണ് കേന്ദ്ര പദ്ധതികളെ ഇതുപോലെ തമസ്കരിക്കുന്നതെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.

Story Highlights – new budget helps kerala says k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top