കൊവിഡ് വാക്സിനേഷനെ എതിർക്കേണ്ടതില്ല : ഐഎംഎ

no need to oppose covid vaccination IMA

കൊവിഡ് വാക്സിനേഷനെ എതിർക്കേണ്ടതില്ലെന്ന് ഐഎംഎ. വിശ്വസനീയമായ സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി സക്കറിയാസ് പറഞ്ഞു.

സങ്കര വൈദ്യത്തിനെതിരെ ഐഎംഎ നടത്തുന്ന റിലെ സത്യാഗ്രഹ സമര വേദിയിലാണ് ഡോ.പി.ടി സക്കറിയാസ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ശരിയായ ഹോം ക്വറന്റയിൻ പാലിക്കാത്തത് കാരണമാണ് രോഗം വ്യാപിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയതിനെതിരെയാണ് ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് മുതൽ 14 വരെയാണ് സമരം. പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉത്ഘാടനം ഫെബ്രുവരി ഇന്ന് കോഴിക്കോട് നടന്നു. ഫെബ്രുവരി 1 മുതൽ 14-ാം തിയതി വരെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക.

Story Highlights – no need to oppose covid vaccination IMA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top