കേന്ദ്രബജറ്റ്; പ്രതീക്ഷയില്‍ ഓഹരി വിപണികള്‍; സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്നു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124 പോയിന്റ് ഉയര്‍ന്ന് 13,759 ലെത്തി. 0.91 ശതമാനം വര്‍ധവ് രേഖപ്പെടുത്തി.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ബിഎസ്ഇ പായ്ക്കിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. ഇവരുടെ ഓഹരികള്‍ 3.63 ശതമാനം ഉയര്‍ന്നു. എന്‍എസ്ഇ പ്ലാറ്റ്ഫോമില്‍, ഐടിയും ഫാര്‍മയും ഒഴികെ എല്ലാ ഉപ സൂചികകളും 1.50 ശതമാനം വരെ വര്‍ധനവിലാണ് വ്യാപാരം നടത്തുന്നത്.
Story Highlights – Sensex rises over 400 points ahead of Union Budget presentation
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.