Advertisement

വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത സംഭവം; എഫ്‌ഐആര്‍ റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

February 1, 2021
Google News 1 minute Read
HIGH COURT

എറണാകുളത്തെ വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെ മറുപടി കിട്ടിയ ശേഷം അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കും. വി ഫോര്‍ കേരള ക്യാമ്പെയ്ന്‍ കണ്‍ട്രോളറാണ് നിപുണ്‍ ചെറിയാന്‍.

Read Also : മേല്‍പാലം വന്നിട്ടും കുരുക്കഴിയുന്നില്ല; വൈറ്റില ജംഗ്ഷനില്‍ താത്കാലിക ട്രാഫിക് പരീക്ഷണം

ഉദ്ഘാടനത്തിന് മുന്‍പെ വൈറ്റില പാലത്തിലൂടെ അനധികൃതമായി വാഹനം കടത്തിവിട്ട കേസില്‍ ഇതുവരെ ഏഴ് വി ഫോര്‍ കേരള പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

പാലത്തിലൂടെ വാഹനം കടത്തിവിട്ടതിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തകരുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു വി ഫോര്‍ കേരളയുടെ മറുപടി.

Story Highlights – we for cochi, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here