ബജറ്റ് 2021 : എന്തിനൊക്കെ വില കൂടും/ കുറയും ?

ഒരു മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ട് നിൽക്കുന്ന ബജറ്റ് അവതരണത്തിൽ സാധാരണക്കാരനായി നിരവധി പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പെട്രോളിനും, മദ്യത്തിനും, എണ്ണകൾക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധനങ്ങൾക്ക് നിലവിൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ലെന്നാണ് വിലയിരുത്തൽ.
ഇതിന് പുറമെ വില കൂടുന്ന വസ്തുക്കൾ എന്തെല്ലാം ?
ഇലക്രോണിക്സ് ഐറ്റം, മൊബൈൽ ചാർജർ, ലെതർ ഷൂ, കാബൂളി ഛന എന്നിവയ്ക്ക് വിലക്കൂടും. കൂടാതെ, പയർ വർഗങ്ങൾ, വാഹനങ്ങളുടെ പാർട്ട്സ് എന്നിവയ്ക്കും വില വർധിക്കും.
കോട്ടൻ, സിൽക്ക്, എത്തനോൾ, മത്സ്യ വിഭവങ്ങൾ, ചോളം, കാർബൺ ബ്ലാക്ക്, പോളികാർബണേറ്റ്സ്, സിന്തറ്റിക് കട്ട് -പോളിഷ് ചെയ്ത കല്ലുകൾ, പ്ലാസ്റ്റിക്, വിളക്ക്, സോളാർ ഇൻവർട്ടർ, സോളാർ ലാമ്പ് എന്നിവയ്ക്കും വില വർധിക്കും.
വിലക്കുറയുന്നവ
മൊബൈൽ ഫോൺ പാർട്സുകളുടെ വില കുറയും. വാഹനങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടിയതോടെയാണ് മൊബൈൽ ഫോൺ പാർട്സുകളുടെ വില കുറയുന്നത്.
ഇരുമ്പ്, സ്റ്റീൽ, നൈലോൺ തുണി, ചെമ്പ് വസ്തുക്കൾ, ഇൻഷുറൻസ്, വൈദ്യുതി, സ്റ്റീൽ പാത്രങ്ങൾ, രത്നങ്ങൾ, ഡ്രൈ ക്ലീനിംഗ്, കൃഷിക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ.
*ലിസ്റ്റ് പൂർണമല്ല. അപ്ഡേറ്റുകൾക്കായി റിഫ്രഷ് ചെയ്യൂ
Story Highlights – budget,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here